‘ജാക്ക് ആൻഡ് ജിൽ’ എന്ന ചിത്രത്തിനു വേണ്ടി മഞ്ജു വാരിയർ പാടിയ ‘കിം കിം കിം’ എന്ന ഗാനം ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു. പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് റിലീസ് ചെയ്തത്.
ഇപ്പോഴിതാ, പാട്ടിന് അനുസരിച്ച് ചുവടു വയ്ക്കുന്ന മഞ്ജുവിന്റെ വിഡിയോ ആണ് ശ്രദ്ധ നേടുന്നത്. പാട്ടിന് അനുസരിച്ച് ചുവടു വച്ച് വിഡിയോ ഷെയർ ചെയ്യൂ, അൽപ്പം ഫൺ ആസ്വദിക്കൂ എന്ന കുറിപ്പോടെയാണ് മഞ്ജു വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ബി.കെ ഹരിനാരായണന്‍ എഴുതിയ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് രാം സുരേന്ദ്രന്‍ ആണ്.
സന്തോഷ് ശിവൻ രചനയും സംവിധാനവും ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രമാണ് ‘ജാക്ക് ആന്‍ഡ് ജിൽ’. ചിത്രത്തിൽ മഞ്ജു വാരിയർ, കാളിദാസ് ജയറാം, സൗബിൻ ഷാഹിർ തുടങ്ങി വൻ താരനിരയുണ്ട്.