‘അഞ്ചാം പാതിര’യുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു. ‘ആറാം പാതിര’ എന്നാണ് ചിത്രത്തിന്റെ പേര്. നായകൻ കുഞ്ചാക്കോ ബോബൻ, സംവിധായകൻ മിഥുന്‍ മാനുവല്‍ തോമസ് തുടങ്ങി അഞ്ചാം പാതിരയുടെ അതേ ടീം തന്നെയാണ് ‘ആറാം പാതിര’യിലും ഒന്നിക്കുന്നത്.
ആദ്യ ഭാഗത്തിൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച അൻവർ ഹുസൈനെന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്.
2020 ജനുവരി 10ന് ആയിരുന്നു ‘അഞ്ചാം പാതിര’ റിലീസ് ചെയ്തത്. ഏറെ പ്രേക്ഷകപ്രീതി നേടിയ സൈക്കോ ത്രില്ലര്‍ ആയിരുന്നു അഞ്ചാം പാതിര. ശ്രീനാഥ് ഭാസി, ഷറഫുദീന്‍, ജിനു ജോസഫ്, ഹരികൃഷ്ണന്‍, ഉണ്ണിമായ, രമ്യ നമ്പീശന്‍, അഭിരാം, ജാഫര്‍ ഇടുക്കി, മാത്യു തോമസ് തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.