കുടുംബത്തിലേക്ക് പുതിയ അതിഥി എത്തിയ സന്തോഷം അടുത്തിടെ നടി മുക്ത ജോർജ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. മുക്തയുടെ ജീവിത പങ്കാളി റിങ്കു ടോമിയുടെ സഹോദരി റീനു ടോമി പെൺകുഞ്ഞിന് ജൻമം നൽകിയതിന്റെ സന്തോഷമാണ് മുക്ത കുറിച്ചത്.
ഇപ്പോഴിതാ, തന്റെ മകള്‍ കിയാര കുഞ്ഞിനെ മടിയിലിരുത്തി കൊഞ്ചിക്കുന്ന ക്യൂട്ട് വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് മുക്ത. ‘First time holding her little Baby sister കിങ്ങിണി കുട്ടി’ എന്നാണ് വിഡിയോയ്ക്കൊപ്പം താരം കുറിച്ചിരിക്കുന്നത്.