ADVERTISEMENT

നടനും സംവിധായകനും ഗായകനുമായ നാദിർഷയുടെ മൂത്ത മകൾ ആയിഷയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ബിലാൽ ആണ് വരൻ. നടൻ ദിലീപ്, ഭാര്യയും നടിയുമായ കാവ്യ മാധവൻ, മകൾ മീനാക്ഷി എന്നിവർക്കൊപ്പം നടി നമിത പ്രമോദും ചടങ്ങിൽ സജീവ സാന്നിധ്യമായിരുന്നു.

നമിതയും മീനാക്ഷിയും ആയിഷയും അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോഴിതാ, വിവാഹ ദിനത്തിൽ നിന്നുള്ളൊരു ഫൊട്ടോ പങ്കുവച്ച് പ്രിയപ്പെട്ട കൂട്ടുകാരിക്ക് വിവാഹ ആശംസകൾ നേർന്നിരിക്കുകയാണ് നമിത. ‘Can’t believe my baby girl is married’ എന്ന കുറിപ്പോടെയാണ് നമിത ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. നമിതയ്ക്കൊപ്പം മീനാക്ഷിയും ആയിഷയുടെ സഹോദരിയും ചിത്രത്തിലുണ്ട്.

ADVERTISEMENT

ചുവപ്പു സാരിയുടുത്ത് മുല്ലപ്പുവും ചൂടിയാണ് മീനാക്ഷി വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്. സാരിയിൽ അതിസുന്ദരിയായിരുന്നു മീനാക്ഷി.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT