അശ്ലീല കമന്റുമായെത്തിയവന് അശ്വതി ശ്രീകാന്ത് നല്‍കിയ മറുപടി ഒരൊറ്റ ദിവസം കൊണ്ട് സോഷ്യല്‍ മീഡിയ ഹൃദയത്തിലാണ് ഏറ്റുവാങ്ങിയത്. മാറിടത്തെക്കുറിച്ച് മോശമായ രീതിയില്‍ കമന്റ് പാസാക്കിയ വ്യക്തിയെ മറുപടി കമന്റിലൂടെ കണ്ടംവഴി ഓടിച്ചു താരം. സെലിബ്രിറ്റിരകള്‍ക്കു നേരെ സാധാരണ വരാറുള്ള മോശം കമന്റുകളെ പലരും ഒഴിവാക്കുമ്പോള്‍ കുറിക്കു കൊള്ളുന്ന മറുപടിയാണ് അശ്വതി നല്‍കിയത്. പ്രതിഷേധങ്ങളും മറുപടികളും സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടരുമ്പോള്‍ കമന്റിട്ട വ്യക്തി ക്ഷമാപണവുമായി എത്തിയിരിക്കുകയാണ്.
കമന്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞു കൊണ്ടാണ് യുവാവിന്റെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് എത്തിയിരിക്കുന്നത്. 'ഒരു തെറ്റുപറ്റി ക്ഷമിക്കണം എനിക്കും കുടുംബമുണ്ട്' എന്നാണ് ഇയാള്‍ പോസ്റ്റ് ചെയ്തത്. പിന്നീട് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യുകയും ചെയ്തു.ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ട ആള്‍ക്ക് അശ്വതി കൊടുത്ത മറുപടിയ്ക്ക് പിന്നാലെ യുവാവിന്റെ ചിത്രങ്ങളും കമന്റിന്റെ സ്‌ക്രീന്‍ഷോട്ടുകളും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അശ്വതിയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നിരവധി പ്രമുഖരും രംഗത്തെത്തിയിരുന്നു.ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ട ആള്‍ക്ക് അശ്വതി കൊടുത്ത മറുപടി: ''സൂപ്പര്‍ ആവണമല്ലോ... ഒരു കുഞ്ഞിന് രണ്ടു കൊല്ലം പാലൂട്ടാനുള്ളതാണ്! ജീവനൂറ്റി കൊടുക്കുന്നതു കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേതുള്‍പ്പെടെ ഞങ്ങള്‍ സകല പെണ്ണുങ്ങളുടെയും സൂപ്പര്‍ തന്നെയാണ്...!