തല മൊട്ടയടിച്ച ലുക്കിൽ ഉള്ള തന്റെ പുതിയ ചിത്രം മലയാളത്തിന്റെ പ്രിയ അവതാരകയും അഭിനേത്രിയുമായ രഞ്ജിനി ഹരിദാസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത് ഇതിനോടകം വൈറൽ ആണ്. എന്നാൽ താരം ഒരു മൊബൈൽ ഫോൺ ആപ്ലിക്കേഷൻ ഉപയോഗിച്ച് തന്റെ ചിത്രത്തെ ഈ ലുക്കിലേക്ക് മാറ്റിയിരിക്കുകയാണെന്നാണ് സൂചന.
I think I got a bit too bored !!! എന്ന കുറിപ്പോടെയാണ് രഞ്ജിനി ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേർ താരത്തിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.