സാരി ലുക്കിലുള്ള മനോഹര ചിത്രങ്ങള്‍ പങ്കുവച്ച് നടി ഭാവന. കറുപ്പിൽ നിറയെ പൂക്കളുള്ള ഫ്ളോറൽ സാരിയിൽ അതിസുന്ദരിയായാണ് ഭാവന ചിത്രങ്ങളിൽ. Be as picky with people as you are with your pictures എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഭർത്താവിനൊപ്പം ബെംഗളൂരുവിലാണ് ഭാവന താമസം. കന്നടയിൽ മൂന്നു ചിത്രങ്ങൾ ഭാവനയുടേതായി അണിയറയിൽ ഒരുങ്ങുന്നു.