ADVERTISEMENT

സുഹൃത്തിനൊപ്പം നൃത്തം ചെയ്യുന്ന മനോഹരമായ വിഡിയോ പങ്കുവച്ച് യുവനടി ഗോപിക രമേശ്. ഗോപിക ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ച വിഡിയോ ഇതിനോടകം വൈറലാണ്. നേരത്തെ സുഹൃത്തുമൊത്തു ഫുട്ബോൾ ടർഫിൽ നൃത്തം ചെയ്യുന്ന വിഡിയോ താരം പങ്ക് വച്ചതും ശ്രദ്ധേയമായിരുന്നു.

‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് ഗോപിക രമേശ്‌. സ്റ്റെഫി എന്ന കഥാപാത്രമായിരുന്നു ചിത്രത്തിൽ താരത്തിന്. പിന്നീട് വാങ്ക് എന്ന സിനിമയിലും ഗോപിക അഭിനയിച്ചിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT