മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമാണ് കലാഭവൻ ഷാജോൺ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെ മുൻനിര സാന്നിധ്യമായി അദ്ദേഹം വളർന്നിരിക്കുന്നു.
ഇപ്പോഴിതാ, ഭാര്യ ഡിനിയോടൊപ്പമുള്ള മനോഹരമായ ഒരു ചിത്രം പോസ്റ്റ് ചെയ്ത്, തങ്ങളുടെ 17 ആം വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം. ‘ഒരുമിച്ചുള്ള 17 വർഷങ്ങൾ... Thanks to god for giving a wonderful life’.– ഷാജോൺ കുറിച്ചതിങ്ങനെ. ഹന്നയും യോഹാനുമാണ് ഷാജോൺ – ഡിനി ദമ്പതികളുടെ മക്കൾ.
ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് പ്രിയതാരത്തിന് ആശംസകളുമായി എത്തുന്നത്.