ADVERTISEMENT

പുലിമുരുകന് ശേഷം മോഹന്‍ലാല്‍- വൈശാഖ്-ഉദയകൃഷ്ണ ടീം വീണ്ടും ഒന്നിക്കുന്ന ‘മോൺസ്റ്റർ’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ചിത്രത്തിൽ ലക്കി സിങ് എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. വ്യത്യസ്തമായ ഗെറ്റപ്പിലാണ് മോഹൻലാൽ ചിത്രത്തിൽ എത്തുക. ചിത്രം നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.

മരക്കാർ അറബിക്കടലിന്റെ സിംഹമാണ് മോഹന്‍ലാലിന്റെ പുതിയ റിലീസ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി, ബി ഉണ്ണികൃഷ്ണന്റെ ആറാട്ട്, ഷാജി കൈലാസ് ചിത്രം എലോണ്‍, ജീത്തു ജോസഫിന്റെ 12ത്ത് മാന്‍ എന്നിവയാണ് മറ്റ് ചിത്രങ്ങൾ.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT