കിടിലൻ മേക്കോവറിലുള്ള തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച് യുവതാരം കല്യാണി പ്രിയദർശൻ.
ദുൽഖർ സൽമാൻ, കീർത്തി സുരേഷ്, അനുപമ പരമേശ്വരൻ, പൂർണിമ ഇന്ദ്രജിത്ത്, കനിഹ തുടങ്ങി നിരവധി താരങ്ങളാണ് ഫൊട്ടോയ്ക്ക് താഴെ കമന്റുമായി എത്തിയത്. കല്യാണിയെ കണ്ടിട്ട് തനിക്ക് മനസിലായില്ല എന്നാണ് ദുൽഖർ കുറിച്ചത്. എന്റെ മുടി തിരികെ തരൂവെന്നായിരുന്നു പൂർണിമയുടെ രസകൻ കുറിപ്പ്.
സംവിധായകൻ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകളായ കല്യാണി തെലുങ്ക് ചിത്രം ‘ഹലോ’യിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചു. ഇപ്പോൾ മലയാളം, തമിഴ്, തെലുങ്ക് സിനിമകളില്‍ തിരക്കുള്ള താരമാണ് കല്യാണി.