ADVERTISEMENT

മലയാളികളുടെ പ്രിയ സംഗീത സംവിധായകനാണ് കൈലാസ് മേനോൻ. ‘തീവണ്ടി’യിലെ ജീവാംശമായ് എന്ന ഗാനത്തിലൂടെയാണ് കൈലാസ് താരമായത്. കഴിഞ്ഞ വർഷമാണ് താരത്തിനും ജീവിത പങ്കാളി അന്നപൂർണയ്ക്കും ആദ്യത്തെ കൺമണിയായി മകൻ ജനിച്ചത്. സമന്യു രുദ്ര എന്ന ഈ കൊച്ചുമിടുക്കൻ സമൂഹമാധ്യമത്തിൽ ഒരു കുട്ടിത്താരം കൂടിയാണ്. മകനൊപ്പമുള്ള സുന്ദര നിമിഷങ്ങളും അവന്റെ കളിചിരികളും പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാറുള്ള കൈലാസ് ഇക്കുറിയും ഒരു ക്യൂട്ട് വിഡിയോ പങ്കിടുകയാണ്.

അമ്മയ്​ക്കൊപ്പം ഒരു പാട്ട് വിഡിയോയുമായാണ് ഇത്തവണ കൈലാസിന്റെ രുദ്ര എത്തിയിരിക്കുന്നത്. പതിവ് ചിരിയുമായി അമ്മ പാടുന്ന പാട്ടുകൾക്കൊക്കെ ബാക്കി മൂളുകയാണ് ഈ കുസൃതിക്കുടുക്ക. പള്ളിവാള് ഭദ്രവട്ടകവും, കിംകിംകിമ്മുമൊക്കയാണ് കുഞ്ഞു ദുദ്ര അമ്മയ്​ക്കൊപ്പം ക്യൂട്ടായി പാടുന്നത്. പാട്ടിന് ശേഷമുള്ള ആ സൂപ്പർ ചിരിയാണ് ക്യൂട്ട് രുദ്രയുടെ ഹൈലൈറ്റ്.

ADVERTISEMENT

അച്ഛൻ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയും ഈ കുഞ്ഞാവ  സുപരിചിതനാണ്. സമന്യു ജനിച്ചപ്പോൾ മുതലുള്ള വിശേഷങ്ങൾ കൈലാസ് മേനോൻ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.എപ്പോഴും സന്തോഷത്തോടും നിറഞ്ഞചിരിയോടെയും കാണുന്ന ഈ ക്യൂട്ട് വിഡിയോകൾക്ക് നിറയെ ആരാധകരുമുണ്ട്.

ADVERTISEMENT
ADVERTISEMENT