ആന്റണി വർഗീസിനെ നായകനാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ‘അജഗജാന്തരം’ പ്രേക്ഷക സ്വീകാര്യത നേടി തിയറ്ററുകളിൽ വിജയ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ മേക്കിങ് വിഡിയോ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. ആനയെയും ആൾക്കൂട്ടത്തെയും ഉൾപ്പെടുത്തി അതിസാഹസിക രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ നേരിട്ട ബുദ്ധിമുട്ടുകളും വെല്ലുവിളികളും വിഡിയോയിൽ കാണാം.
അർജുൻ അശോകൻ, ചെമ്പൻ വിനോദ് ജോസ്, സാബു മോൻ, ജാഫർ ഇടുക്കി, രാജേഷ് ശർമ, സുധി കോപ്പ, വിനീത് വിശ്വം, ലുക്മാൻ, ശ്രീരഞ്ജിനി തുടങ്ങിയ വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നു.
സിൽവർ ബേ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസ്,വിനീത് വിശ്വം. ഛായാഗ്രഹണം – ജിന്റോ ജോർജ്.