ഷെയ്‍ൻ നിഗം നായകനാകുന്ന പുതിയ ചിത്രം ‘ഭൂതകാലം’ ട്രെയിലർ എത്തി. രാഹുല്‍ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രേവതിയാണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജനുവരി 21ന് ഒ.ടി.ടിയിൽ ചിത്രം റിലീസ് ചെയ്യും.
രാഹുല്‍ സദാശിവനും ശ്രീകുമാർ ശ്രേയസും ചേർന്നാണ് രചന. സൈജു കുറുപ്പ്, ജെയിംസ് ഏലിയാ, ആതിര പട്ടേല്‍, അഭിറാം രാധാകൃഷ്ണന്‍, വത്സല മേനോന്‍, മഞ്ജു പത്രോസ്,റിയാസ് നര്‍മകല തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
അൻവർ റഷീദിന്റെ പ്ലാൻ ടി ഫിലിംസും ഷെയ്ൻ നിഗം ഫിലിംസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിർമാണം തേരേസ റാണിയും ഷെയ്ന്‍ നിഗത്തിന്റെ അമ്മ സുനില ഹബീബും ചേര്‍ന്നാണ്.