ADVERTISEMENT

‘മേപ്പടിയാൻ’ സിനിമയുമായി ബന്ധപ്പെട്ട് നടി മഞ്ജു വാരിയരെ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കുന്നതിൽ പ്രതികരണവുമായി ചിത്രത്തിലെ നായകനും നിർമാതാവുമായ ഉണ്ണി മുകുന്ദൻ.

പ്രചരിക്കുന്നത് അനാവശ്യ വാർത്തകളാണെന്നും മേപ്പടിയാൻ സിനിമയുടെ പോസ്റ്റ് ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് മഞ്ജു വാരിയരുടെ സോഷ്യൽ മീഡിയ ടീം മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും ഉണ്ണി വ്യക്തമാക്കുന്നു.

ADVERTISEMENT

ഉണ്ണി മുകുന്ദന്റെ കുറിപ്പ് –

ഹലോ സുഹൃത്തുക്കളെ,

ADVERTISEMENT

മേപ്പടിയാൻ എന്ന എന്റെ സിനിമയുടെ പ്രചരണാർത്ഥം മഞ്ജു ചേച്ചി പങ്കുവെച്ച ഒരു സൗഹാർദപരമായ പോസ്റ്റുമായി ബന്ധപ്പെട്ട് അനാവശ്യ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഇത്തരത്തിലുള്ള ഏതെങ്കിലും റിലീസ് പോസ്റ്റുകൾ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്ന് ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ ടീം മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.

ADVERTISEMENT

അതിനാൽ ഞങ്ങൾ ഇവിടെ ഒരു പ്രശ്നവും കാണുന്നില്ല. പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുർബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും ഇവിടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

UM



ADVERTISEMENT