ഫഹദ് ഫാസില്‍ നായകനാകുന്ന ‘ഹനുമാന്‍ ഗിയര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഹിറ്റ്.
മഡ് റേസുമായി ബന്ധപ്പെട്ട കഥയായിരിക്കും സിനിമയുടേത് എന്നാണ് സൂചന. മലയാളത്തിന് പുറമെ ടോപ് ഗിയര്‍ എന്ന പേരിൽ ദക്ഷിണേന്ത്യലെ മറ്റ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. സുധീഷ് ശങ്കര്‍ ആണ് സംവിധാനം. ആര്‍.ബി. ചൗധരിയുടെ നിര്‍മ്മാണ കമ്പനിയായ സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ 96 ആം ചിത്രമായാണ് ഹനുമാന്‍ ഗിയര്‍ ഒരുങ്ങുന്നത്.
നിർമാതാവ് ആർ.ബി ചൗധരിയുടെ മക്കളായ തമിഴ് താരം ജീവയും ജിതൻ രമേശും ചിത്രത്തിന്റെ ഭാഗമായേക്കും. 20 കോടിയാണ് മുതൽമുടക്ക്. ഇടുക്കി, വാഗമണ്‍, ഗോവ, ചെന്നൈ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷൻ. ഡിസംബർ ആദ്യം ചിത്രീകരണം തുടങ്ങും.