ADVERTISEMENT

മാത്യു-നസ്‌ലിന്‍ ടീം വീണ്ടും ഒന്നിക്കുന്ന ‘നെയ്മർ’ന്റെ ട്രെയിലര്‍ എത്തി. ഒരു നായയെ ടൈറ്റിൽ കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രം ഒരു ഫാമിലി കോമഡി ത്രില്ലറാണ്.

വിജയ രാഘവന്‍, ജോണി ആന്റണി, ഷമ്മി തിലകന്‍, യോഗ് ജേപി, ബേബി ദേവനന്ദ, തമിഴ് നടന്‍ റിഷികാന്ത് എന്നിവരാണ് താരനിരയിൽ. വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പദ്മ ഉദയ് നിര്‍മിക്കുന്ന ചിത്രം നവാഗതനായ സുധി മാഡിസന്‍ ആണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. ആദര്‍ശ് സുകുമാരന്‍, പോള്‍സന്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മെയ് 12ന് ചിത്രം തിയറ്ററിലെത്തും.

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT