ADVERTISEMENT

തിരുവനന്തപുരം നഗരത്തിലെ പൂജപ്പുരയെന്ന പ്രദേശത്തിന്റെ ആൾവിലാസമായിരുന്ന പൂജപ്പുര രവി അവസാനകാലത്ത് മൂന്നാര്‍ മറയൂരിലാണ് ജീവിച്ചത്. അദ്ദേഹം വിടപറഞ്ഞതും അവിടെ വച്ചായിരുന്നു. സ്വന്തം പേരിനൊപ്പം തന്റെ നാടിന്റെ പേരിനെയും പെരുമ പോലെ ഒപ്പം കൂട്ടിയ മലയാളത്തിന്റെ പ്രിയനടൻ മൂന്നാര്‍ മറയൂരില്‍ മകള്‍ ലക്ഷ്മിയോടൊപ്പമായിരുന്നു താമസം. അന്ത്യയാത്രയ്ക്ക് ജനിച്ചു വളർന്ന നാട്ടിലേക്ക് അദ്ദേഹം മടങ്ങിയെത്തും.

പൂജപ്പുര ചെങ്കള്ളൂർ കൈലാസ് നഗറിൽ ജനിച്ചു വളർന്ന കുടുംബ വീടിനു സമീപം 40 വർഷം മുൻപ് നിർമിച്ച വീട്ടില്‍ നിന്നായിരുന്നു മറയൂരിലേക്കുള്ള രവിയുടെ മാറ്റം. പൂജപ്പുരയിലെ വീട്ടിൽ ഒപ്പമുണ്ടായിരുന്ന മകൻ ഹരി കുമാർ അയര്‍ലന്റിലേക്ക് പോകുന്നതിനിലാണു ജനിച്ചു വളർന്ന നാടും വീടും വിടാൻ അദ്ദഹം തയാറായത്.

ADVERTISEMENT

രവിയുടെ ഭാര്യ തങ്കമ്മ ആറു വര്‍ഷം മുമ്പ് യാത്രയായി. അച്ഛനെ വീട്ടില്‍ തനിച്ചാക്കാന്‍ മക്കള്‍ക്കും താല്‍പര്യമില്ലായിരുന്നു. 2016ൽ ഗപ്പി എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.

മലയാളത്തിന്റെ പ്രിയനടൻ പൂജപ്പുര രവിയ്ക്ക് (എം.രവീന്ദ്രൻ നായർ) മരിയ്ക്കുമ്പോൾ 84 വയസ്സായിരുന്നു. ശ്വാസംമുട്ടലിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയായിരുന്നു മരണം.

ADVERTISEMENT

നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ച പൂജപ്പുര രവി ഹാസ്യനടനായും സ്വഭാവനടനായും തിളങ്ങി. കള്ളൻ കപ്പലിൽ തന്നെ, റൗഡി രാമു, ഓർമകൾ മരിക്കുമോ?, അമ്മിണി അമ്മാവൻ, മുത്താരംകുന്ന് പിഒ, പൂച്ചയ്ക്കൊരു മൂക്കുത്തി, ലൗ ഇൻ സിംഗപ്പൂർ, ആനയ്ക്കൊരുമ്മ, നന്ദി വീണ്ടും വരിക, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, കടത്തനാടൻ അമ്പാടി, മഞ്ചാടിക്കുരു തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2016ൽ പുറത്തിറങ്ങിയ ‘ഗപ്പി’യാണ് അവസാന ചിത്രം.

ഭാര്യ പരേതയായ തങ്കമ്മ കലാനിലയത്തിൽ നടി ആയിരുന്നു. മക്കൾ ലക്ഷ്മി, ഹരികുമാർ.

ADVERTISEMENT



ADVERTISEMENT