ജയറാം–മിഥുൻ മാനുവൽ തോമസ് ചിത്രം ‘അബ്രഹാം ഓസ്‍ലർ’റിൽ കാമിയോ റോളിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി എത്തുന്നു എന്ന റിപ്പോർട്ടുകള്‍ നേരത്തെ ചർച്ചയായിരുന്നു. ഇപ്പോഴിതാ, ചിത്രത്തിൽ നടൻ മമ്മൂട്ടി ജോയിൻ ചെയ്തുവെന്നാണ് വിവരം. മമ്മൂട്ടിയുടെ പുതിയ ഫോട്ടോയ്ക്ക് ഒപ്പമാണ് ചിത്രത്തിൽ മമ്മൂട്ടി ജോയിൻ ചെയ്തുവെന്ന തരത്തിൽ പ്രചാരണം സജീവമാകുന്നത്.
അതേസമയം, ‘അബ്രഹാം ഓസ്‍ലർ’റിൽ മമ്മൂട്ടി ഉണ്ടോ ഇല്ലയോ എന്നതിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ല.
ഡോ. രൺധീർ കൃഷ്‍ണൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, സെന്തിൽ കൃഷ്‍മ, അർജുൻ നന്ദകുമാർ, ആര്യ സലിം, അസീം ജമാൽ തുടങ്ങി താരനിരയും അണിനിരക്കുന്നുണ്ട്.