നടി മീര ജാസ്മിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറല്‍. സ്റ്റൈലിഷ് ലുക്കില്‍, ലെഹങ്കയിൽ അതിസുന്ദരിയായാണ് മീര ചിത്രങ്ങളിൽ. സരിൻ രാംദാസ് ആണ് ഫൊട്ടോഗ്രാഫർ. സ്റ്റൈലിസ്റ്റ് അസാനിയ നസ്രിൻ. മേക്കപ്പ് ഉണ്ണി പി.എസ്.
എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ക്വീൻ എലിസബത്ത്’ ആണ് മലയാളത്തിൽ മീരയുടെ പുതിയ ചിത്രം. നരേനാണ് നായകൻ. എലിസബത്ത് ഏയ്ഞ്ചൽ എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്.എലിസബത്തിന്റെ സുഹൃത്ത് അലക്സ് ആയി നരേൻ വേഷമിടുന്നു.