വിദേശയാത്രയ്ക്കിടെ പകർത്തിയ സ്റ്റൈലിഷ് ലുക്കിലുള്ള തന്റെ ചിത്രങ്ങൾ പങ്കുവച്ച് തെന്നിന്ത്യയുടെ പ്രിയതാരം മീര ജാസ്മിൻ. മീര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങള്‍ക്ക് താഴെ ആരാധകരും സഹപ്രവർത്തകരും കമന്റുകളുമായി എത്തുന്നുണ്ട്.
ഒരിടവേളയ്ക്കു ശേഷം സിനിമയില്‍ വീണ്ടും സജീവമാകുകയാണ് മീര. ആറു വർഷങ്ങൾക്കു ശേഷം മീര നായികയായി മലയാളത്തിൽ അഭിനയിച്ച ചിത്രമാണ് ‘മകൾ’. ഇപ്പോൾ, മലയാളത്തിലും തമിഴിലുമായി നിരവധി പ്രോജക്ടുകളാണ് നടിയെ തേടിയെത്തുന്നത്.
എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ക്വീൻ എലിസബത്ത്’ ആണ് മലയാളത്തിൽ മീരയുടെ പുതിയ ചിത്രം. നരേനും ഒരു പ്രധാന വേഷത്തിലെത്തുന്നു.