സോഷ്യൽ മീഡിയയിൽ തരംഗമായി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങൾ. വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടർബോ’യുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണിതെന്ന് സൂചന. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത്, മമ്മൂട്ടി നായകനാകുന്ന ‘ടർബോ’, മമ്മൂട്ടി കമ്പനിയാണ് നിർമിക്കുന്നത്.
അതേ സമയം, മമ്മൂട്ടി ചിത്രം ‘കണ്ണൂർ സ്ക്വാഡ്’ 100 കോടി ക്ലബ്ബിൽ ഇടം നേടിയതായി മമ്മൂട്ടി കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ 28നാണ് ‘കണ്ണൂർ സ്ക്വാഡ്’ തിയറ്ററിൽ എത്തിയത്. ഛായാഗ്രാഹകനായിരുന്ന റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്. റോബി വർഗീസിന്റെ സഹോദരന്‍ റോണിയും മുഹമ്മദ് ഷാഫിയും ചേര്‍ന്നായിരുന്നു തിരക്കഥ.