ADVERTISEMENT

നടൻ, കാസ്റ്റിങ് ഡയറക്ടർ, സംവിധായകന്‍ എന്നീ നിലകളിൽ ശ്രദ്ധേയനായ രാജേഷ് മാധവൻ വിവാഹിതനാകുന്നു. സഹസംവിധായിക ദീപ്തി കാരാട്ട് ആണ് വധു. ഇരുവരും പ്രണയത്തിലായിരുന്നു. രാജേഷ് ഒരു പ്രധാന വേഷത്തിലെത്തിയ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ അസോഷ്യേറ്റ് ഡയറക്ടർമാരിൽ ഒരാളായിരുന്നു ദീപ്തി.

കാസർഗോട് കൊളത്തൂർ സ്വദേശിയാണ് രാജേഷ്. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിൽ രാജേഷാണ് നായകൻ. ചിത്രം ഉടൻ റിലീസാകും. ‘പെണ്ണും പൊറാട്ടും’ എന്ന സിനിമയിലൂടെ സംവിധാനത്തിലേക്കും കടക്കുകയാണ് രാജേഷ് ഇപ്പോൾ.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT