സംവിധായകൻ ഷാജി കൈലാസിന്റെയും നടി ആനിയുടെയും മകൻ റുഷിൻ ഷാജി കൈലാസ് സിനിമയിൽ നായകനാകുന്നു. ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് നായകനായുള്ള റുഷിന്റെ അരങ്ങേറ്റം. സംവിധായകന്റെ കഥയ്ക്ക് വി.ആർ. ബാലഗോപാൽ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിക്കും.
പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവർദ്ധനാണ് ചിത്രം നിർമിക്കുന്നത്. രജീഷ് രാമൻ ക്യാമറയും അഭിലാഷ് ബാലചന്ദ്രൻ എഡിറ്റിങ്ങും നിർവഹിക്കുന്നു.
അബു സലിം, ജോണി ആന്റണി, സൂര്യ കൃഷ്, ഇനിയ, ടിനിടോം, ശ്രീജിത്ത് രവി, സുജിത് ശങ്കർ, ദിനേശ് പണിക്കർ തുടങ്ങി ഒട്ടേറെ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.
ഇന്ദ്രജിത്ത് പ്രധാന വേഷത്തിലെത്തിയ ‘താക്കോൽ’ എന്ന സിനിമയിലൂടെയായിരുന്നു റുഷിന്റെ അഭിനയ അരങ്ങേറ്റം.