ADVERTISEMENT

നടി മീര ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. 83 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എറണാകുളത്തായിരുന്നു അന്ത്യം.

ഇപ്പോഴിതാ, അച്ഛന്റെ വേര്‍പാടിലുള്ള വേദന പങ്കുവച്ച് മീര ജാസ്മിന്‍ സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പും ചിങ്ങളുമാണ് ശ്രദ്ധേയമാകുന്നത്. ‘നമ്മള്‍ വീണ്ടും കാണുന്നതു വരെ’ എന്ന കുറിപ്പോടെ അച്ഛന്റെ ഒരു പഴയ ഫോട്ടോയും, രണ്ട് കുടുംബ ചിത്രങ്ങളുമാണ് മീര പങ്കുവച്ചിരിക്കുന്നത്.

ADVERTISEMENT

ഏലിയാമ്മ എന്നാണ് മീര ജാസ്മിന്റെ അമ്മയുടെ പേര്. അഞ്ച് മക്കളില്‍ ഇളയവളാണ് മീര. ജിബി സാറ ജോസഫ്, ജെനി സാറ ജോസഫ്, ജോര്‍ജ്, ജോയ് എന്നിവരാണ് മീരയുടെ സഹോദരങ്ങള്‍.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT