സാരിയണിഞ്ഞുള്ള തന്റെ മനോഹര ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടി നമിത പ്രമോദ്. സിംപിൾ ലുക്കിലാണ് താരം ചിത്രങ്ങളിൽ. ‘കരിമിഴി’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നമിത തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകർക്കായി പങ്കുവയ്ക്കുക പതിവാണ്. താരത്തിന്റെ പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.