ADVERTISEMENT

വിവാഹ വാർഷികദിനത്തിൽ ദിലീപിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് കാവ്യ മാധവൻ. ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരും ഫോട്ടോയിൽ. ഒരു ഹൃദയത്തിന്റെയും കേക്കിന്റെയും ഇമോജിയൊടൊപ്പമാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് കാവ്യ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

എട്ടു വർഷം മുൻപാണ് ദിലീപും കാവ്യ മാധവനും വിവാഹിതരായത്. സിനിമാരംഗത്തെ പ്രമുഖർ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.

കമന്‍റ് സെക്ഷൻ ഓഫ് ആക്കിയാണ് കാവ്യ പുതിയ ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്.

ADVERTISEMENT
ADVERTISEMENT