പത്താം വിവാഹ വാർഷിക ദിനത്തില്‍ ഭാര്യ ഷേമയ്ക്ക് സ്നേഹക്കുറിപ്പുമായി നടനും തിരക്കഥാകൃത്തും സംവിധായകനുമായ അനൂപ് മേനോൻ.
‘എനിക്ക് ഇത്രയും സുന്ദരമായ ഒരു ജീവിതം സമ്മാനിച്ചതിന് നന്ദി. നമ്മള്‍ ഒരുമിച്ച് നടത്തിയ എല്ലാ വിപ്ലവങ്ങള്‍ക്കും ഇനിയും നടക്കാൻ പോകുന്ന വിപ്ലവങ്ങള്‍ക്കും നമ്മുടെ സുന്ദരമായ ജീവിതത്തിലും നീ എന്റെ ആത്മാവായി ഒപ്പമുണ്ട്. അത് തന്നെയാണ് എന്റെ ശക്തിയും. ഞങ്ങളുടെ ഈ സ്വപ്നതുല്യമായ ജീവിതത്തിന് സാക്ഷ്യം വഹിക്കുന്നതിന് ആമിക്കും മുഴുവൻ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഞങ്ങള്‍ നന്ദി പറയുന്നു. നീയാണ് എന്റെ വഴിവിളക്കും എന്റെ ശക്തിയും...’ ഭാര്യ ഷേമയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് അനൂപ് മേനോന്‍ കുറിച്ചു.
2014 ഡിസംബർ 27നാണ് അനൂപും ഷേമ അലക്‌സാണ്ടറും വിവാഹിതരായത്.