മലയാളത്തിന്റെ പ്രിയനടൻ ഇന്നസെന്റിന്റെ ചെറുമകൻ ജൂനിയർ ഇന്നസെന്റും സിനിമയിലേക്ക്. ‘ഹേയ് ഗയ്സ്’ എന്ന ചിത്രത്തിലൂടെയാണ് കുട്ടി ഇന്നച്ചന്റെ അരങ്ങേറ്റം. കഴിഞ്ഞ ദിവസം ഈ സിനിമയുടെ പൂജ ചടങ്ങുകൾക്ക് എത്തിയ ജൂനിയർ ഇന്നസെന്റിന്റെ പ്രസംഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ചടങ്ങ് കഴിഞ്ഞ് ഇന്നസെന്റിന്റെ ഒരു ഡയലോഗ് ചാനലുകൾക്കു മുന്നിൽ അനുകരിക്കാനും ജൂനിയർ ഇന്നച്ചന് മറന്നില്ല. ‘കാഴ്ചയിലും സംസാരത്തിലും കുട്ടി ഇന്നച്ചൻ തന്നെ’ എന്നാണ് ആരാധകരും പ്രേക്ഷകരും പറയുന്നത്.