ADVERTISEMENT

മലയാളത്തിന്റെ ബ്ലോക് ബസ്റ്റർ സംവിധായകന്‍ ജോഷിയും യുവനായകൻ ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന മുഴുനീള ആക്‌ഷൻ എന്റർടെയ്നർ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ഈ പ്രോജക്ടിനായി കഠിനപരിശീലനത്തിലാണ് ഉണ്ണി ഇപ്പോൾ. അതിന്റെ സൂചന നൽകുന്നൊരു ചിത്രം ഉണ്ണി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചു. ജിമ്മിൽ വർക്കൗട്ട് കഴിഞ്ഞിരിക്കുന്ന ഉണ്ണി മുകുന്ദനെയാണ് ചിത്രത്തിൽ കാണുന്നത്. ‘J (Joshiy) x UM (Unni Mukundan) = Jaw Breaking Action Film’ എന്നാണ് ചിത്രത്തിനൊപ്പം ഉണ്ണി കുറിച്ചത്.

ADVERTISEMENT

ജോഷിയുടെ പിറന്നാൾ ദിവസമാണ് ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിനു വേണ്ടി ഉണ്ണി മുകുന്ദൻ ദുബായിൽ പരിശീലനത്തിലാണ് എന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ, ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. അഭിലാഷ് എൻ. ചന്ദ്രൻ ആണ് തിരക്കഥ ഒരുക്കുന്നത്.

ADVERTISEMENT
ADVERTISEMENT