ADVERTISEMENT

കാത്തിരിപ്പുകൾക്കും പ്രാർഥനകൾക്കും ഫലപ്രാപ്തിയുണ്ടായിരിക്കുന്നു. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലേക്ക് തിരിച്ചെത്തുന്നു. ചെറിയ കാലത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തിരികെയെത്തുന്നുവെന്ന സന്തോഷവാർത്ത അദ്ദേഹത്തോട് ഏറെ അടുപ്പമുള്ളവരിൽ നിന്നുമാണ് സോഷ്യൽ മീഡിയയിലേക്കെത്തുന്നത്. ചികിത്സാർഥം സിനിമയിൽ നിന്ന് അവധിയെടുത്ത് ചെന്നൈയിലേക്ക് പോയ താരം പൂർണആരോഗ്യവാനാണെന്ന് ഡോക്ടർമാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെയോടെയാണ് എല്ലാ ടെസ്റ്റുകളുടെയും ഫലങ്ങൾ പുറത്തു വന്നത്. ഉടൻ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന അദ്ദേഹം സെപ്റ്റംബറിൽ മഹേഷ് നാരായണൻ സിനിമയിൽ ജോയിൻ ചെയ്യുമെന്ന് താരത്തോട് അടുത്ത് വൃത്തങ്ങൾ അറിയിച്ചു.

ഇപ്പോഴിതാ, മമ്മൂട്ടി പൂർണ ആരോഗ്യവാനായി തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കുവച്ച് വി.കെ. ശ്രീരാമൻ പോസ്റ്റ് ചെയ്ത കുറിപ്പ് ശ്രദ്ധ നേടുന്നു.

ADVERTISEMENT

വി.കെ. ശ്രീരാമന്റെ കുറിപ്പ് –

നിന്നെ ഞാൻ കൊറേ നേരായീലോ വിളിക്കണ് ? നീ വളരെ ബിസി ആണ് ആണ് ലേ?

ADVERTISEMENT

‘‘ബിസിആയിട്ട് പൊക്കോണ്ടിരിയ്ക്കായിരുന്നു ഓട്ട്രഷേല് .ഇതിന്റെ സൗണ്ട് കാരണം ഫോണടിച്ചത് അറിഞ്ഞില്ല’’.

കാറോ ?

ADVERTISEMENT

‘‘ഡ്രൈവൻ വീട്ടിപ്പോയി. ഇന്ദുചൂഡൻസ് പ്രദർദശനത്തിന് വന്നതാ. അത് കഴിഞ്ഞ്, അമൃതേം കഴിഞ്ഞേ ചെറുവത്താനിക്ക് പോവാമ്പറ്റു.

അപ്പ അവൻ പോയി...’’

ഡാ ഞാൻ വിളിച്ചതെന്തിനാന്ന് ചോദിക്ക്...നീ

‘‘എന്തിനാ ?’’

അവസാനത്തെ ടെസ്റ്റും പാസ്സായട

‘‘ദാപ്പോവല്യേ കാര്യം ? ങ്ങള് പാസ്സാവുംന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു’’.

നീയ്യാര് പടച്ചോനോ ?

‘‘ഞാൻ കാലത്തിനു മുമ്പേ നടക്കുന്നവൻ. ഇരുളിലും വെളിച്ചത്തിലും മഴയിലും വെയിലിലും വടിയോ കുടയോ ഇല്ലാതെ സഞ്ചരിക്കുന്നവൻ’’

‘‘എന്താ മിണ്ടാത്ത്’’.

ഏതു നേരത്താ നിന്നെ വിളിക്കാൻ തോന്നിയത് എന്ന് ചിന്തിക്കുകയായിരുന്നു ഞാൻ.

യാ ഫത്താഹ്

സർവ്വ ശക്തനായ തമ്പുരാനേ

കാത്തു കൊള്ളണേ!

ADVERTISEMENT