ശ്രീനാഥ് ഭാസിയെ നായകനാക്കി എ.ബി. ബിനിൽ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന ‘പൊങ്കാല’ സിനിമയുടെ ടീസർ ശ്രദ്ധേയമാകുന്നു. വൈപ്പിൻ ഹാർബറിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ചിത്രം ആക്‌ഷൻ എന്റർടെയ്നറാണ്.
ബാബുരാജ്, സമ്പത്ത് റാം, കിച്ചു ടെല്ലസ്, സൂര്യ കൃഷ്, ഇന്ദ്രജിത്ത് ജഗജിത്ത്, ദീപു ബോസ്, സുധീർ, മുരുകൻ മാർട്ടിൻ, സോഹൻ സീനുലാൽ, രേണു സുന്ദർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
ഗ്ലോബൽ പിക്ചേഴ്സ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപു ബോസും അനിൽ പിള്ളയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കോ പ്രൊഡ്യൂസർ ഡോണ തോമസ്. ലൈൻ പ്രൊഡ്യൂസർ പ്രജിത രവീന്ദ്രൻ. ചിത്രം ഉടൻ തിയറ്ററിൽ എത്തും.