പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഹൊറര്‍ ത്രില്ലർ ചിത്രം ‘ഡീയസ് ഈറേ’യുടെ ടീസർ ശ്രദ്ധേയമാകുന്നു. ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലർ സിനിമകൾക്കു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഗംഭീര പ്രകടനമാണ് പ്രണവ് മോഹൻലാൽ കാഴ്ചവച്ചിരിക്കുന്നതെന്നാണ് ടീസർ നൽകുന്ന സൂചന.
ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ തിരക്കഥയും രാഹുൽ തന്നെയാണ്. ആർട്ട് – ജ്യോതിഷ് ശങ്കർ. ഛായാഗ്രഹണം–ഷെഹ്‌നാദ് ജലാൽ ISC, എഡിറ്റിങ് – ഷഫീഖ് മുഹമ്മദ് അലി. സൗണ്ട് ഡിസൈൻ – ജയദേവൻ ചക്കാടത്ത്. സൗണ്ട് മിക്സ് – രാജാകൃഷ്ണൻ എം.ആർ. മേക്കപ്പ് – റോണെക്സ് സേവ്യർ. സ്റ്റണ്ട്സ് – കലൈ കിങ്സൺ. വിഎഫ്എക്സ് – ഡിജി ബ്രിക്സ്. പ്രൊഡക്‌ഷൻ കൺട്രോളർ – അരോമ മോഹൻ. ചിത്രം ഒക്ടോബർ 31ന് തിയറ്ററുകളിലെത്തും.