മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ വിവാഹച്ചടങ്ങിനിടെ പകർത്തിയ ഫോട്ടോ പങ്കുവച്ചു കുറിപ്പുമായി നടൻ മുകേഷ്. മോഹൻലാൽ ഭാര്യ സുചിത്ര എന്നിവർക്കു മംഗളങ്ങൾ നേരുന്ന മുകേഷിനെ ചിത്രത്തിൽ കാണാം. സിൽക്ക് ജുബ്ബ ധരിച്ച് പുഞ്ചിരിയോടെ നിൽക്കുന്ന മോഹൻലാലും വിവാഹ വേഷത്തിൽ സർവാഭരണവിഭൂഷിതയായി നിൽക്കുന്ന സുചിത്രയും.
‘1921 എന്ന സിനിമയ്ക്ക് ശേഷമുള്ള എന്റെ ഹെയർ സ്റ്റൈലും ശരീരപ്രകൃതവും. ലാലിന്റ വിവാഹത്തിൽ’ എന്നാണ് ചിത്രത്തിനൊപ്പം മുകേഷ് കുറിച്ചത്.
1988 ഏപ്രിൽ 28നായിരുന്നു മോഹൻലാലിന്റെയും സുചിത്രയുടെയും വിവാഹം.