മനോഹരമായ കുടുംബചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടൻ ഗിന്നസ് പക്രു. ഉത്രാടദിനാശംസകൾ എന്ന കുറിപ്പിനൊപ്പമാണ് ഭാര്യയ്ക്കും മക്കൾക്കുമൊപ്പമുള്ള ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. കുത്താമ്പുള്ളി കൈത്തറി വസ്ത്രങ്ങളാണ് നടനും കുടുംബവും അണിഞ്ഞിരിക്കുന്നത്. ഒരേ ഡിസൈനിലുള്ള കൈത്തറി വസ്ത്രങ്ങളിലാണ് ഭാര്യ ഗായത്രിയും മക്കളായ ദീപ്ത കീർത്തിയും ദ്വിജ കീർത്തിയുമെല്ലാം.
പരിമിതികള്‍ നേട്ടങ്ങളാക്കി, മലയാള സിനിമാ ലോകത്ത് സജീവമായി തുടരുന്ന താരമാണ്. നടന്‍ എന്നതിലുപരി സംവിധായകനും നിര്‍മ്മാതാവുമൊക്കെയാണ് പക്രു. കഴിഞ്ഞ 35 വര്‍ഷത്തിലേറെയായി സിനിമയിലും സ്റ്റേജ് ഷോകളിലുമൊക്കെയായി സജീവമാണ്.