പാരീസിൽ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളുമായി മലയാളത്തിന്റെ യുവനടി സാനിയ ഇയ്യപ്പൻ. പാരീസിലെ ഡിസ്‌നിലാൻഡിൽ നിന്നുള്ള ഒട്ടേറെ മനോഹര ചിത്രങ്ങൾ സാനിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.
‘പകൽ കോട്ടകളുടെ കാഴ്ചയും രാത്രിയിൽ വെടിക്കെട്ടും. പാരീസ് എന്നെ ശരിക്കും മയക്കി. പരേഡും വെടിക്കെട്ടും വിഐപി ആയി കാണാൻ അവസരം കിട്ടിയപ്പോൾ, സിഡ്നിലാൻഡ് പാരീസിലെ ഓരോ നിമിഷവും ഒരു സ്വപ്നം പോലെ തോന്നി’ എന്നാണ് ചിത്രങ്ങൾക്കൊപ്പം സാനിയ കുറിച്ചത്. പോസ്റ്റ് ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രദ്ധനേടി പിന്നീട് ഡീജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികയായി മലയാള സിനിമയിൽ എത്തിയ നടിയാണ് സാനിയ. മലയാളത്തിന് പുറമെ തമിഴിലും സാനിയ തന്റെ സാന്നിധ്യമറിയിച്ചു.