പിറന്നാള്‍ ആശംസകൾ നേർന്നവർക്കു സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിച്ചു മലയാള സിനിമയിലെ മെഗാസ്റ്റാർ മമ്മൂട്ടി.
‘എല്ലാവര്‍ക്കും നിറയെ സ്നേഹവും നന്ദിയും, പിന്നെ സര്‍വശക്തനും’ എന്നാണ് കറുത്ത ലാന്‍ഡ് ക്രൂസറില്‍ ചാരി കടലിലേക്കു നോക്കി നില്‍ക്കുന്ന ചിത്രം പങ്കിട്ട് താരം കുറിച്ചത്.
പോസ്റ്റിനു താഴെയും പിറന്നാൾ ആശംസളുടെ പ്രവാഹമാണ്. താരത്തിന്റെ മടങ്ങിവരവ് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ. രണ്ടാഴ്ച്ചയ്ക്കുള്ളിൽ മമ്മൂട്ടി വീണ്ടും മൂവി ക്യാമറയ്ക്കു മുന്നിലേക്ക് എത്തുമെന്നാണ് സൂചന.