പതിനൊന്നാം പിറന്നാൾ ആഘോഷിക്കുന്ന മകൾ അലംകൃതയ്ക്ക് ജന്മദിനാശംസകളുമായി നടൻ പൃഥ്വിരാജ്. മകളുടെ പുതിയ ചിത്രങ്ങൾക്കൊപ്പമാണ് പൃഥ്വിയുടെ ആശംസ.
‘ചില സമയങ്ങളിൽ എന്റെ പാർട്ട് ടൈം മൂത്ത സഹോദരി, ചിലപ്പോൾ അമ്മ, മുഴുവൻ സമയ തെറാപ്പിസ്റ്റ്, ഇടയ്ക്കിടെ മകൾ– ഇവയെല്ലാമായ ആലിക്ക് ജന്മദിനാശംസകൾ!
നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു. നീയെന്റെ എപ്പോഴത്തെയും ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററായിരിക്കും. മമ്മയും ദാദയും നിന്നെയോർത്ത് അഭിമാനിക്കുന്നു. നീ എപ്പോഴും ഞങ്ങളുടെ സൂര്യപ്രകാശമായിരിക്കും’.– പൃഥ്വി കുറിച്ചു.
താരങ്ങളടക്കം നിവധിയാളുകൾ ആലി എന്നു വിളിക്കുന്ന അലംകൃതയ്ക്ക് പിറന്നാൾ ആശംസകളുമായെത്തി.