കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാരിയരുടെ പിറന്നാൾ. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് മഞ്ജുവിന് ആശംസകൾ നേർന്നത്.
ഇപ്പോഴിതാ, ജന്മദിനത്തിൽ ആശംസകൾ നേർന്നവർക്ക് നന്ദി അറിയിച്ച് കുറിപ്പും ചിത്രങ്ങളും പങ്കുവച്ചിരിക്കുകയാണ് മഞ്ജു. ജാപ്പനീസ് വേഷമായ കിമോണോ ധരിച്ചാണ് മഞ്ജു ചിത്രങ്ങളിൽ.
‘എല്ലായിടത്തു നിന്നും ഇപ്പോഴും വന്നുകൊണ്ടിരിക്കുന്ന നിങ്ങളുടെ സ്നേഹത്തിന് നന്ദി. ചെറിയ കാര്യങ്ങൾക്കും വലിയ കാര്യങ്ങൾക്കും അതിനിടയിലുള്ള കാര്യങ്ങൾക്കും, എല്ലാത്തിനും എനിക്കൊരുപാട് നന്ദി പറയാനുണ്ട്. നന്ദി, ഈ യാത്രയ്ക്കും സന്തോഷത്തിനും ശക്തിക്കും. സ്നേഹവും നന്ദിയും’. – മഞ്ജു കുറിച്ചു.
ജാപ്പനീസ് തെരുവീഥികളിലും മധുരപലഹാര കടകൾക്ക് മുന്നിലും നിൽക്കുന്ന മഞ്ജു വാരിയരെ ചിത്രങ്ങളിൽ കാണാം.