‘കിഷ്കിന്ധാ കാണ്ഡ’ത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത് അയ്യത്താനും ഒന്നിക്കുന്ന പുതിയ ചിത്രം ‘എക്കോ’ യിൽ സന്ദീപ് പ്രദീപ് നായകൻ. ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി.
ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം.ആർ.കെ ജയറാമാണ് ചിത്രം നിർമിക്കുന്നത്. സംഗീത സംവിധായകൻ മുജീബ് മജീദ്, എഡിറ്റർ സൂരജ് ഇ.എസ്, ആർട്ട് ഡയറക്ടർ സജീഷ് താമരശ്ശേരി. നവംബർ മാസത്തിൽ ചിത്രം പ്രദർശനത്തിനെത്തും.
കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നത് ബാഹുൽ രമേശാണ്. ഐക്കൺ സിനിമാസ് ആണ് ഡിസ്ട്രിബ്യൂഷൻ.