ആസിഫ് അലിയെ നായകനാക്കി രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ‘ടിക്കി ടാക്ക’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഹിറ്റ്. നസ്ലിൻ, ലുക്മാൻ അവറാൻ, വാമിഖ ഗബ്രി, സഞ്ജന നടരാജ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
ബോളിവുഡിലെ വമ്പൻ നിർമാതാക്കളായ ടി സീരീസ് ഫിലിംസും പനോരമ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിൽമിക്കുന്നത്. വെൽമെയ്ഡ് പ്രൊഡക്ഷൻസും അഡ്വഞ്ചർ കമ്പനിയുമാണ് സഹനിർമാതാക്കൾ. സംഗീതം നൽകുന്നത് രവി ബസ്രൂർ ആണ്. ആക്ഷന് പ്രാധാന്യം നൽകിയുള്ള ചിത്രത്തിൽ ഇന്തോനേഷ്യയിൽ നിന്നുള്ള ഉദേ നൻസ് എന്ന ഫൈറ്റ് മാസ്റ്ററാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.
ഛായാഗ്രഹണം - സോണി സെബാൻ, തിരക്കഥ, സംഭാഷണം - നിയോഗ്, കഥ - പാക്കയരാജ് , എഡിറ്റിങ് - ചമൻ ചാക്കോ, കോ ഡയറക്റ്റർ - ബാസിദ് അൽ ഗസാലി.