Wednesday 16 September 2020 11:26 AM IST : By സ്വന്തം ലേഖകൻ

‘സൈബർ ആങ്ങള’മാരെ കാൽചുവട്ടിലാക്കി താരങ്ങൾ! കയ്യടിച്ച് സോഷ്യൽ മീഡിയ

actress-leg

വസ്ത്രധാരണത്തിന്റെ പേരിൽ യുവനായിക അനശ്വര രാജൻ സൈബർ ആക്രമണം നേരിട്ടതും അനശ്വരയെ പിന്തുണച്ച് താരങ്ങൾ‌ രംഗത്തെത്തിയതുമാണ് മലയാള സിനിമയിലെ പുതിയ വാർത്ത. അനശ്വര പങ്കുവച്ച തന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രത്തിൽ താരത്തിന്റെ കാലുകൾ കാണുന്നതാണ് ചിലരെ അസ്വസ്ഥരാക്കിയത്. എന്നാൽ അതേ നാണയത്തിൽ, തങ്ങളുടെ കാലുകളുടെ ചിത്രം പോസ്റ്റ് ചെയ്താണ് സിനിമാ ലോകം സൈബർ ആക്രമണക്കാരെ നേരിട്ടിരിക്കുന്നത്.

റിമ കല്ലിങ്കൽ, അഹാന കൃഷ്ണ, അനാർക്കലി മരിക്കാർ,നസ്രിയ നസീം, പാർവതി തിരുവോത്ത്, എസ്തർ അനിൽ, അന്ന ബെൻ, രജിഷ വിജയൻ,അർച്ചന കവി തുടങ്ങി പ്രമുഖ നടിമാരെല്ലാം തങ്ങളുടെ കാലുകളുടെ ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് കഴിഞ്ഞു.

parvathy

വലിയ പിന്തുണയാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ താരങ്ങൾക്ക് നൽകുന്നത്.