Tuesday 17 September 2019 03:54 PM IST : By സ്വന്തം ലേഖകൻ

‘കുറച്ചു സങ്കടമൊക്കെ ഉണ്ട്, എങ്കിലും എന്റെ ഒപ്പം എന്നും ഉണ്ടാകണം എന്ന് പ്രാർത്ഥിക്കുന്നു’! അമ്പിളിക്കൊച്ചിന് പിറന്നാൾ ആശംസകൾ നേർന്ന് ആദിത്യൻ

adithyan-new

അമ്പിളി ദേവിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ജീവിത പങ്കാളി ആദിത്യൻ ജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഇന്നലെയായിരുന്നു അമ്പിളിയുടെ ജൻമദിനം.

‘ഇന്ന് രേവതി നക്ഷത്രം. അമ്പിളിയുടെ പിറന്നാൾ. ചിങ്ങമാസത്തിലെ രേവതി ആണ് അമ്പിളി. ഞാൻ ചിങ്ങ മാസത്തിലെ ഉത്രാടവും. ഞാൻ ഇപ്പോൾ തൃശ്ശൂർ ആണ്. ഒപ്പം ഉണ്ടാകണം എന്ന് ആഗ്രഹിച്ചു. പക്ഷെ വടക്കുംനാഥനെ ഒന്ന് പോയി കണ്ടു സങ്കടമെല്ലാം പറഞ്ഞു. കുറച്ചു സങ്കടമൊക്കെ ഉണ്ട്. എങ്കിലും ഹാപ്പി ആണ്. ആയുരാരോഗ്യത്തോടെ എന്നും സന്തോഷത്തോടെ എന്റെ ഒപ്പം എന്നും ഉണ്ടാകണം എന്ന് എന്റെ വടക്കുംനാഥനോടു പ്രാർത്ഥിക്കുന്നു. എന്റെ പിറന്നാൾ ആശംസകൾ അമ്പിളി കൊച്ചേ’.– ആദിത്യൻ ഫെയ്സ്ബുക്കിൽ കുറിച്ചു.