Friday 08 January 2021 09:23 AM IST : By സ്വന്തം ലേഖകൻ

എന്റെ കോവിഡ് ഡേയ്സ് ഇങ്ങനെയായിരുന്നു...! വിഡിയോ പങ്കുവച്ച് അഹാന കൃഷ്ണ

ahana

തന്റെ കോവിഡ് ക്വാറന്റീൻ ദിനങ്ങളുടെ വിഡിയോ പങ്കുവച്ച് നടി അഹാന കൃഷ്ണ. ഡിസംബർ 21 മുതലുള്ള ദിവസങ്ങളിലെ താരത്തിന്റെ അനുഭവങ്ങളാണ് വിഡിയോയിൽ. മൈ കോവിഡ് ഡേയ്സ് എന്ന പേരിലാണ് വിഡിയോ.

കോട്ടയത്ത് ‘നാൻസി റാണി’ എന്ന സിനിമയുടെ ഷൂട്ടിങിനിടെയാണ് അഹാനയ്ക്ക് കോവിഡ് ബാധിക്കുന്നത്. കുറവിലങ്ങാട്ടാണ് നടി കോവിഡ് കാലം കഴിച്ചു കൂട്ടിയത്. പതിനാറ് ദിവസങ്ങൾക്കു ശേഷമാണ് താരം കോവിഡ് നെഗറ്റീവ് ആയത്.