Tuesday 22 October 2019 10:17 AM IST : By സ്വന്തം ലേഖകൻ

‘ഓൺ ദ ഫ്ലോർ ബേബി’! കുടുക്കു പാട്ടിനൊപ്പം ചുവട് വച്ച് അഹാന: വിഡിയോ വൈറൽ

ahana-new

ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായ ലവ് ആക്ഷൻ ഡ്രാമയിലെ സൂപ്പർഹിറ്റ്ഗാനം കുടുക്കു പൊട്ടിയ കുപ്പായത്തിന് ചുവട് വച്ച് മലയാളത്തിന്റെ പ്രിയ ഗായിക അഹാന കൃഷ്ണ. ഇതിന്റെ വിഡിയോ താരം തന്റെ ഇൻസ്റ്റഗ്രാം പേജില്‍ പങ്കുവച്ചത് ഇതിനോടകം വൈറൽ ആണ്.

ചെറിയ ഇടവേളയ്ക്കു ശേഷം സിനിമയിൽ വീണ്ടും സജീവമാകുകയാണ് അഹാന. താരം നായികയായ ലൂക്കയും പതിനെട്ടാം പടിയും അടുത്തിടെ തിയേറ്ററിൽ എത്തിയിരുന്നു.

ഓണച്ചിത്രമായി തിയേറ്ററിലെത്തിയ ലവ് ആക്ഷന്‍ ഡ്രാമ വിജമായിരുന്നു.