Wednesday 19 September 2018 03:13 PM IST : By സ്വന്തം ലേഖകൻ

തലയുടെ ആരാധകർ ചോദിക്കുന്നു: ആരാണ് ഈ ‘ക്ലാസ് ആൻഡ് മാസ് വില്ലൻ’

rrrrrrrr

കഴിഞ്ഞ ദിവസങ്ങളിൽ തല അജിത് കുമാറിന്റെ ആരാധകർ സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം തിരഞ്ഞത് രവി അവാന എന്ന പേരായിരിക്കും. അജിത്തും സംവിധായകന്‍ ശിവയും നാലാം തവണയും ഒന്നിക്കുന്ന, വി സീരിസിലെ പുതിയ ചിത്രം വിശ്വാസത്തില്‍ വില്ലൻ വേഷത്തിലെത്തുന്നത് രവിയാണ്. ഹോളിവുഡ് നായകൻമാരെ അനുസ്മരിപ്പിക്കുന്ന രവിയുടെ വരവ് ബോളിവുഡിൽ നിന്നാണ്. സ്റ്റൈലിഷ് ലുക്കിൽ നായകനോട് കിടപിടിക്കുന്ന ഗറ്റപ്പിലാണ് ചിത്രത്തിൽ രവി. വിശ്വാസത്തിൽ ഇരട്ട വേഷത്തിലാണ് അജിത്. നയന്‍താര നായികയാകുന്ന ചിത്രത്തില്‍ തമ്പി രാമയ്യ, യോഗി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സത്യ ജ്യോതി ഫിലിംസ് നിര്‍മ്മിക്കുന്ന വിശ്വാസത്തിന് സംഗീതം നല്‍കുന്നത് ഡി.ഇമനാണ്. മലയാളി ബാല താരമായ അനിഘ അജിത്തിന്റെ മകളായും ചിത്രത്തിലുണ്ട്.

rrrrr222222

രവി ആവാന മുൻപ് നാനി നായകനായ കൃഷ്ണാര്‍ജുന യുദ്ധം എന്ന തെലുങ്ക് ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. അജിത്തിനോടൊപ്പം നിൽക്കുന്ന ചിത്രം രവി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പൊങ്കലിന് ചിത്രം റിലീസ് ചെയ്യും.