Tuesday 27 February 2024 12:12 PM IST : By സ്വന്തം ലേഖകൻ

ഒരു ദശാബ്ദത്തിന്റെ ഓർമകളുടെ നിറവിൽ...പത്താം വിവാഹവാർഷികം ആഘോഷിച്ച് അജു വർഗീസും അഗസ്റ്റീനയും

aju-varghese

പത്താം വിവാഹവാർഷികം ആഘോഷിച്ച് നടൻ അജു വർഗീസും ഭാര്യ അഗസ്റ്റീനയും. തങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങൾ അജു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

2014 ഫെബ്രുവരി 24നായിരുന്നു അജുവിന്റെ വിവാഹം. ഇവാനും ജൂവനായും ജാക്കും ലൂക്കുമാണ് ഇവരുടെ മക്കൾ.

നടനായും സഹനടനായും വില്ലനായുമൊക്കെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് അജു.