Tuesday 19 March 2019 12:48 PM IST : By സ്വന്തം ലേഖകൻ

നൻമയുടെ വീടൊരുക്കി ആലിയ! സഹായിക്കും ഡ്രൈവർക്കും 50 ലക്ഷം നൽകി

alia-new

ബോളിവുഡ് താരസുന്ദരി ആലിയ ഭട്ടിന്റെ 26 – ാം ജൻമദിനാഘോഷത്തിന്റെ വാർത്തയും ചിത്രങ്ങളും വിഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

കാമുകനായ രൺബീർ കപൂർ, സുഹൃത്ത് കരൺ ജോഹർ എന്നിവർക്കും കുടുംബത്തിനുമൊപ്പമായിരുന്നു ബോംബെയിലെ ജുഹൂവിലുള്ള വീട്ടിൽ വച്ച് ആലിയയുടെ ജൻമദിനാഘോഷം.

എന്നാൽ ആ ആഘോഷവുമായി ബന്ധപ്പെട്ടല്ലെങ്കിലും താരത്തിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് വളരെ സന്തോഷകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

പിറന്നാള്‍ സന്തോഷത്തില്‍ തന്റെ ഡ്രൈവര്‍ക്കും സഹായിക്കും 50 ലക്ഷം രൂപയാണ് ആലിയ നല്‍കിയത്. ഇരുവര്‍ക്കും വീട് വയ്ക്കാനായി 50 ലക്ഷം രൂപയുടെ ചെക്ക് ആലിയ സമ്മാനിച്ചതായാണ് റിപ്പോര്‍ട്ട്. ഡ്രൈവറായ സുനിലും സഹായിയായ അന്‍മോലും വീടുകള്‍ ബുക്ക് ചെയ്യുകയും ചെയ്തത്രേ.

ആലിയ ബോളിവുഡിൽ തുടക്കമിട്ടതു മുതൽ ഒപ്പമുള്ളവരാണിവർ. വിശ്വസ്തരായ ജീവനക്കാര്‍ക്ക് ജന്മദിന സമ്മാനമായാണ് ആലിയ സഹായം നല്‍കിയത്.