Wednesday 09 September 2020 12:34 PM IST : By സ്വന്തം ലേഖകൻ

അമീറയുടെ തോളിൽ കയ്യിട്ട് കടൽ കണ്ട് നിൽക്കുന്ന അല്ലി! ചിത്രം വൈറൽ

ally

കൂട്ടുകാരി അമീറയുടെ തോളിൽ കയ്യിട്ട് കടൽ കണ്ട് നിൽക്കുന്ന മകൾ അല്ലിയുടെ ചിത്രം പങ്കുവച്ച് പൃഥ്വിരാജ്. താരത്തിന്റെ ഭാര്യ സുപ്രിയയും ഈ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു അല്ലിയുടെ ആറാം ജൻമദിനം. മകൾക്ക് ആശംസകൾ നേർന്ന് പൃഥ്വി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് വൈറല്‍ ആയിരുന്നു. ഒപ്പം മകളുടെ പുതിയ ചിത്രവും താരം പോസ്റ്റ് ചെയ്തിരുന്നു.

ഏറെക്കാലത്തിനു ശേഷമാണ് അല്ലിമോളുടെ മുഖം കാണുന്ന ഒരു ചിത്രം പൃഥ്വിയും സുപ്രിയയും പോസ്റ്റ് ചെയ്യുന്നത്.