ADVERTISEMENT

നടൻ അനിൽ മുരളി അന്തരിച്ചു. 56 വയസ്സായിരുന്നു. കൊച്ചിയിലെ ആശുപത്രിയിൽ കരൾ രോഗത്തിനു ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളിൽ വില്ലനായും സ്വഭാവ നടനായും തിളങ്ങിയ അനിൽ പരുക്കൻ ഭാവമുള്ള കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്.

ADVERTISEMENT

മുരളീധരൻ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ച അനിൽ ടി.വി സീരിയലുകളിലാണ് അഭിനയിച്ചുതുടങ്ങിയത്. 1993ൽ വിനയൻ സംവിധാനം ചെയ്ത ‘കന്യാകുമാരിയിൽ ഒരു കവിത’യിലൂടെ സിനിമയിലെത്തി. കലാഭവൻ മണി നായകനായ വാൽക്കണ്ണാടി എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടു.വാൽക്കണ്ണാടി, ലയൺ, ബാബാ കല്യാണി, പുത്തൻ‌ പണം, ഡബിൾ ബാരൽ, പോക്കിരി രാജാ, റൺ ബേബി റൺ, അയാളും ഞാനും തമ്മിൽ, കെഎൽ 10 പത്ത്, ഇയ്യോബിന്റെ പുസ്തകം, ജോസഫ്, ഫോറൻസിക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ഭാര്യ: സുമ. മക്കൾ: ആദിത്യ, അരുന്ധതി.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT